തിരുവനന്തപുരം: മുൻ കെ.ജി.ഒ.യു വിൻ്റെയും എൻ ജി ഒ യുടെയും നേതൃ നിരയിലെ സജീവ സാന്നിദ്ധ്യമായിരുന്ന റിട്ട. തഹസീൽദാർ ബിന്ദു. ബി. കൃഷ്ണയുടെ അനുസ്മരണം നടത്തി. നെയ്യാറ്റിൻകര രാജീവ് ഗാഡി എൻ ജി ഒ ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം ആർ.റ്റി. നോബിൾസിംഗ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്. പി. എ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രഭാകരൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.ജി.ഒ. യു ജില്ലാ സെക്രട്ടറി ഷാജികുമാർ എസ്.ഒ. അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ നേതാക്കളായ ഷാജി എസ്, അനിൽകുമാർ പി എസ്, സുനിൽകുമാർ, മനുലാൽ, എസ്.ആർ. ബിജുകുമാർ , സുരേഷ് കുമാർ, പെരുമാൾ പിള്ള, ആർ കെ. ശ്രീകാന്ത്, അജയാക്ഷൻ പി.എസ് എന്നിവർ പ്രസംഗിച്ചു.