തലശ്ശേരി : മുബാറക് ഹയർ സെക്കൻഡറി സ്കൂളിന്റെ കായിക ഭൂപടത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ നേതൃത്വം നൽകിയ കായിക അധ്യാപകൻ മുഹമ്മദ് സക്കരിയ മാസ്റ്റർക്ക് കെ എസ് ടി യു മുബാറക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. വ്യത്യസ്തമായ നിരവധി കായിക മത്സരങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകി സംസ്ഥാന ടീമുകളിൽ മാറ്റുരക്കാനും മെഡലുകൾ കരസ്ഥമാക്കാനും നേതൃത്വം നൽകിയ അധ്യാപകനാണ് മുഹമ്മദ് സക്കറിയ മാസ്റ്റർ.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം ബഷീർ ചെറിയാണ്ടി യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു. മുബാറക് കെ എസ് ടി യു യൂണിറ്റ് പ്രസിഡണ്ട് പി കെ അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ കുഞ്ഞബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ പി നിസാർ, വി പി മിസ്ഹബ്, എൻ അബ്ദുൽ ഖാദർ, വി അബ്ദുൽ ജലീൽ, ടി അബ്ദുൽ സലാം, വി കെ ബഷീർ, നൂറ എന്നിവർ പ്രസംഗിച്ചു.