ഭീകര പ്രവർത്തനങ്ങൾക്ക് മത പരിവേഷം നൽകരുത്: വിസ്‌ഡം

Kozhikode

കോഴിക്കോട് : ഭീകര പ്രവർത്തനങ്ങൾക്ക് മത പരിവേഷം നൽകരുത് എന്ന് വിസ്‌ഡം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘അത്തന്മിയ’ വൈഞാനിക സദസ് അഭിപ്രായപെട്ടു. ‘ധർമ സമരത്തിന്റെ വിദ്യാർത്ഥി കാലം’ എന്ന പ്രേമേയത്തിൽ വിസ്‌ഡം സ്റ്റുഡന്റസ് മെയ്‌ 11ന് പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡന്റസ് കോൺഫ്രൻസിന്റെ ഭാഗമായാണ് വൈഞാനിക സദസ് സംഘടിപ്പിച്ചത്.

വിസ്‌ഡം കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും എഴുത്തുകാരനുമായ മൂസ സ്വലാഹി കാര മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജംഷിർ കാരപ്പറമ്പ്, അഷ്‌റഫ്‌ കല്ലായി, യാസീൻ അബൂബക്കർ, അർഷാദ് കൊടിയത്തൂർ, എന്നിവർ പ്രസംഗിച്ചു. പി സി ജംസീർ സ്വാഗതവും മഖ്ബൂൽ അത്തോളി നന്ദിയും പറഞ്ഞു.