കൊച്ചി: ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ആദ്യം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും ഇപ്പോള്‍ ഇറങ്ങിയ ലിറിക്കല്‍ ഗാനത്തിനും വന്‍ സ്വീകാര്യത ലഭിക്കുകയുണ്ടായി.ഗൃഹാതുരത്വ സ്മരണ ഉണര്‍ത്തുന്ന ഒരുപിടി ഗാനങ്ങള്‍,പ്രേക്ഷക മനസ്സിലേക്ക് ചേക്കേറിയ ശ്രീ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ പ്രേക്ഷകര്‍ ആസ്വദിച്ചതാണ്. നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. താളാത്മകമായ സംഗീതം ജീവിതത്തില്‍ ഉടനീളം ഉണ്ടായ വ്യക്തിയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. അതുകൊണ്ടുതന്നെ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ മാര്‍ച്ച് മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്നു.കള്ളനായ മാത്തപ്പന്റെ രസകരമായ കഥ ഹാസ്യത്തിന്റെ മേന്‍ പടിയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പാലക്കാടിന്റെ ഹരിതാഭയാര്‍ന്ന ഭംഗിയും വശ്യത തുളുമ്പുന്ന ഗാനങ്ങളുമൊക്കെ കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു കള്ളന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഭഗവതി. പിന്നീടുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.
സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കര്‍,ജയന്‍ ചേര്‍ത്തല, ജയപ്രകാശ് കുളൂര്‍,മാല പാര്‍വ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍ െ്രെപവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയന്‍ കെ.വി. അനില്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയിരിക്കുന്നു. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
എഡിറ്റര്‍ ജോണ്‍കുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് തിലകം.കഥ കെ.വി. അനില്‍.പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ്. കലാ സംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍ ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി.സ്റ്റില്‍സ് അജി മസ്‌ക്കറ്റ്. ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.
സൗണ്ട് ഡിസൈന്‍ സച്ചിന്‍ സുധാകരന്‍. ഫൈനല്‍ മിക്‌സിങ് രാജാകൃഷ്ണന്‍. കൊറിയോഗ്രഫി കല മാസ്റ്റര്‍.ആക്ഷന്‍ മാഫിയ ശശി.ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുഭാഷ് ഇളമ്പല്‍. അസ്സോസിയേറ്റ് ഡയറക്ടര്‍ ടിവിന്‍ കെ. വര്‍ഗീസ്,അലക്‌സ് ആയൂര്‍.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്–ഷിബു പന്തലക്കോട്. കാലിഗ്രാഫി കെ.പി. മുരളീധരന്‍. ഗ്രാഫിക്‌സ് നിഥിന്‍ റാം. ലൊക്കേഷന്‍ റിപ്പോര്‍ട്ട്–അസിം കോട്ടൂര്‍, പി ആര്‍ ഒ എം കെ ഷെജിന്‍.