കൊച്ചി: മുപ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്‍ ശങ്കര്‍ നിര്‍മ്മിച്ച ക്ലാസിക്ക് ചിത്രം ‘എഴുത്തോല’ക്ക് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചര്‍ ഫിലിമിനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചു. ഓഷ്യോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ടി.ശങ്കര്‍, സതീഷ് ഷേണായി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണന്‍ ആണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നിഷാ സാരംഗ് ആണ്. രണ്ട് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ചിത്രം മാറുന്ന വിദ്യാഭ്യാസ സംവിധാനവും, പാഠ്യരീതിയെപ്പറ്റിയുമാണ് എഴുത്തോലയില്‍ പറയുന്നത്. നിഷാ സാരംഗിനെ കൂടാതെ ശങ്കര്‍, ഹേമന്ദ് മേനോന്‍, കൃഷ്ണപ്രസാദ്, ജയകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിര്‍വ്വഹിക്കുന്നു. മഹാകവി ഒളപ്പമണ്ണ, കൈതപ്രം ദാമോധരന്‍ നമ്പൂതിരി, ബിലു വി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താരയും പ്രശാന്ത് കര്‍മ്മയും ചേര്‍ന്നാണ് സം?ഗീതം പകര്‍ന്നിരിക്കുന്നത്. മോഹന്‍ സിത്താരയുടെതാണ് പശ്ചാത്തല സം?ഗീതം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ജെയിംസ് കോശി, കോ ഡയറക്ടര്‍ പ്രശാന്ത് ഭാസി, എഡിറ്റര്‍ഹരീഷ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍, കലാസംവിധാനം: സതീഷ് നെല്ലയ, വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍, മേക്കപ്പ്: മനോജ് അങ്കമാലി, സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ് പാലമറ്റം, പ്രോജക്ട് ഡിസൈനര്‍ എം.ജെ. ഷൈജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപു എസ്. വിജയന്‍, ഡിസൈന്‍ വില്ല്യംസ് ലോയല്‍, പി.ആര്‍.ഒ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
1986ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘ചേക്കാറാനൊരു ചില്ല’യാണ് ശങ്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം. ശങ്കര്‍ തന്നെയായിരുന്നു ആ ചിത്രത്തിലെയും നായകന്‍. മുമ്പ് ശങ്കര്‍ പണിക്കര്‍ എന്ന പേരില്‍ മൂന്നു ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ഭ്രമം എന്ന ചിത്രത്തിലാണ് ശങ്കര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ‘ഇനി അഭിനയത്തോടൊപ്പം നിര്‍മ്മാണ രംഗത്തും സജീവമായുണ്ടാകുമെന്ന്’ അദ്ദേഹം അറിയിച്ചു.