തിരുവനന്തപുരത്ത് ഐ സി ഐ സി ഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു

Thiruvananthapuram

തിരുവനന്തപുരം: നാലാഞ്ചിറ കുരിശടി ജങ്ഷനിലും ബാലരാമപുരത്തെ ജി എസ് ടവേഴ്‌സിലുമായി ഐ സി ഐ സി ഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു. ഇതോടെ നഗരത്തിലെ മൊത്തം ശാഖകളുടെ എണ്ണം 28 ആയി.

അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട്, ഫിക്‌സഡ് & റിക്കറിംഗ് ഡെപ്പോസിറ്റുകള്‍, ഓട്ടോ ലോണ്‍, ഗോള്‍ഡ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ഫോറെക്‌സ് സേവനങ്ങള്‍, വിവിധതരം വായ്പകള്‍, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങളും ഈ ശാഖകളില്‍ ലഭ്യമാണ്. നാലാഞ്ചിറയിലുള്ള ശാഖയില്‍ ലോക്കര്‍ സൗകര്യവും ഉണ്ട്. ഡിസംബര്‍ 31, 2022ലെ കണക്കനുസരിച്ച് ഐസിഐസിഐ ബാങ്കിന് കേരളത്തില്‍ 194 ശാഖകളും 366 എ ടി എമ്മുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *