നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
കല്പറ്റ: പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാന്‍ എന്ന വ്യാജന ഹയര്‍ സെക്കന്ററിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്ട്ടീനെതിരെ കരിദിനം ആദരിച്ചു. ഫെഡറേഷന് ഓഫ് ഹയര്‍ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന് ആഹ്വാന പ്രകാരം വയനാട് ജില്ലയിലെ നാല് മൂല്യ നിര്‍ണ്ണയ ക്യാമ്പുകളിലും ഭൂരിഭാഗം അധ്യാപകരും കറുത്ത വസ്ത്രം ധരിച്ചു വന്നാണ് പ്രതിഷേധം അറിയിച്ചത്. ഹയര്‍ സെക്കന്ററി മേഖലയെ അക്കാദമികവും, ഭരണ പരവുമായി തകര്‍ക്കാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇല്ലാതാക്കാനും, അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ അട്ടിമറിക്കാനും പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് അധ്യാപകര്‍ ആരോപിച്ചു. വിവിധ ക്യാമ്പുകളില്‍ നടന്ന യോഗങ്ങളില്‍ ഫെഡറേഷന് ചെയര്മാന് ബിനീഷ് കെ ആര്, കണ്‍വീനര്‍ റോണി ജേക്കബ്, വൈസ് ചെയര്മാന് ദിനേശ് കുമാര്‍, സിജോ കെ പൗലോസ്, സഫ്വാന്, ബഷീര്‍, നോബിള്‍ ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു.