കെട്ടിട നിര്‍മ്മാണ ഫീസ് വര്‍ദ്ധന: യൂത്ത് ലീഗ് ധര്‍ണ്ണ നടത്തി

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോട്ടത്തറ: കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി ഫീസ്സ് കുത്തനെ ഉയര്‍ത്തി സാധരണക്കാരെ കുത്തുപാള എടുപ്പിക്കുന്ന ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നിലപാടുകളില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രമ പഞ്ചായത്ത് ഓഫീസ്സിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. സര്‍ക്കാറിന്റെ ധൂര്‍ത്തിനും കൊള്ളയ്ക്കും പണം കണ്ടെത്താന്‍ പാവങ്ങളെ പിഴിയുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ജനദ്രോഹ നിലപാട് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും നേതാക്കള്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

എം സിറാജ് സിദ്ധീഖ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി ഇ ഒ ഫസല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുള്ള വൈപ്പടി, വി കെ മൂസ്സ, എം മോയിന്‍, മുഹമ്മദലി കെ കെ, എം ശാഫി ഹാജി, സാദിഖ് ചിരാത്ത്, വി കെ മുസ്തഫ, നിഷാദ് കെ പി, റാഷിദ് എ, ആസിഫ് വി കെ തുടങ്ങിയവര്‍ പ്രസംഗിച്ചു

12 thoughts on “കെട്ടിട നിര്‍മ്മാണ ഫീസ് വര്‍ദ്ധന: യൂത്ത് ലീഗ് ധര്‍ണ്ണ നടത്തി

Leave a Reply

Your email address will not be published. Required fields are marked *