ദുബൈ: ന്യൂനപക്ഷങ്ങളുടെ ആരാധനലായങ്ങള്‍ തകര്‍ക്കുന്നവര്‍ ആഘോഷങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്തുവരുന്നത് കാപട്യമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഹുസൈന്‍ സലഫി. വനിതകളുടെ പദവി നിശ്ചയിക്കേണ്ടത് കല്യാണ സദ്യയിലെ പന്തിയുടെ സ്ഥാനം നോക്കിയാകരുതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഈദ്ഗാഹില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ഭാഗത്ത് ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളെ കൊലയ്ക്ക് കൊടുക്കുകയും അവരുടെ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്യുകയും എന്നാല്‍ അവരുടെ ആഘോഷങ്ങളുടെ ദിവസങ്ങളില്‍ ആഘോഷക്കാര്‍ഡുകളുമായി എത്തുകയും ചെയ്യുന്നതിലെ കാപട്യം തിരിച്ചറിയേണ്ടതുണ്ടെന്നും ഹുസൈന്‍ സലഫി പറഞ്ഞു.