ജെ ഡി യുവില്‍ പ്രശ്‌നങ്ങളില്ല; വയനാട്ടില്‍ നിന്ന് പാര്‍ട്ടി വിട്ടെന്ന് പറയുന്നവര്‍ക്ക് പ്രാഥമിക അംഗത്വം പോലുമില്ല: സംസ്ഥാന പ്രസിഡന്‍റ് സുധീര്‍ ജി കൊല്ലറ

Thiruvananthapuram

തിരുവനന്തപുരം: ജെ ഡി യുവില്‍ പ്രശ്‌നങ്ങളില്ലെന്ന് പാര്‍ട്ടിയില്‍ നിന്നും നേരത്തെ പുറത്തുപോയ ചിലരാണ് പാര്‍ട്ടിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും ജെ ഡി യു സംസ്ഥാന പ്രസിഡന്റ് സുധീര്‍ ജി കൊല്ലറ. വയനാട്ടില്‍ നിന്നും പാര്‍ട്ടി ജില്ലാകമ്മിറ്റി ഒന്നടങ്കം പാര്‍ട്ടി വിട്ട് ആര്‍ ജെ ഡിയില്‍ ചേര്‍ന്നെന്നാണ് വാര്‍ത്ത. എന്നാല്‍ ഇതില്‍ ഒരാള്‍ക്ക് പോലും ജെ ഡി യുവില്‍ പ്രാഥമിക അംഗത്വമില്ലെന്ന് സുധീര്‍ ജി കൊല്ലറ പ്രസ്താവനയില്‍ അറിയിച്ചു.

പാര്‍ട്ടി ഒരുമയോടും ഒറ്റക്കെട്ടായുമാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ കുഴപ്പങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് പാര്‍ട്ടിയില്‍ പ്രാഥമിക അംഗം പോലുമല്ലാത്തവരെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതായി വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സുധീര്‍ ജി കൊല്ലറ പറഞ്ഞു.