തിരുവനന്തപുരം: പിണയായി വിജയന് ദില്ലിയില്‍ നല്ല പിടിപാടുണ്ടെന്നും ലാവലിന്‍ കേസ് അന്തമായി നീണ്ടു പോകുന്നതിന് ഇതാണ് കാരണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ലാവ്‌ലിന്‍ കേസ് 34ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണ്. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കാണില്ല. പരമോന്നത നീതിപീഠത്തിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങള്‍ക്ക് പാടേ വിശ്വാസം നഷ്ടപ്പെടുന്ന ഈ നടപടിയുടെ പിന്നിലുള്ള നാടകങ്ങള്‍ എന്നെങ്കിലും പുറത്തുവരുമെന്ന് പറഞ്ഞ കെ സുധാകരന്‍ പരമോന്നത കോടതിയില്‍ പോലും ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ ജനങ്ങള്‍ നീതിക്കായി എന്തുചെയ്യുമെന്ന ചോദ്യം ഉയരുന്നുണ്ടെന്നും പറഞ്ഞു.
ജസ്റ്റിസ് സി ടി രവികുമാറിന് നേരത്തെ പിന്മാറാമായിരുന്നു. ഹൈക്കോടതിയില്‍ കേസ് കേട്ടതിനാലാണ് പിന്മാറുന്നതെന്നാണ് ജഡ്ജി പറഞ്ഞത്. സി.ടി രവികുമാര്‍ ലാവ്‌ലിന്‍ കേസ് ഹൈക്കോടതിയില്‍ കേട്ട ജഡ്ജിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ എങ്ങനെയാണ് അദ്ദേഹവും ജസ്റ്റിസ് എം ആര്‍ ഷായും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചതെന്നത് സുപ്രിം കോടതി തന്നെ വ്യക്തമാക്കണം. ഓരോ തവണത്തെയും ഓരോരോ കാരണങ്ങള്‍ കണ്ടെത്തി കേസ് മാറ്റി വെക്കുകയാണ്. ഇതേ കുറിച്ച് അന്വേഷിച്ചാല്‍ പലതും പുറത്തുവരും.