അക്കുത്തിക്കുത്താന: പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു

Cinema

സിനിമ വര്‍ത്തമാനം / എം കെ ഷെജിന്‍

കൊച്ചി: ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ റെയിന്‍ബോ ടീം നിര്‍മ്മിക്കുന്ന അക്കുത്തിക്കുത്താന എന്ന ചിത്രം കെ എസ് ഹരിഹരന്‍ സംവിധാനം ചെയ്യുന്നു. കാളച്ചേകോന്‍ എന്ന ചിത്രത്തിനുശേഷം ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂട്ടുകാര്‍, മറുത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സതീഷ് ബാബു രചന നടത്തുന്ന ചിത്രമാണിത്. ഗായിക നഞ്ചിയമ്മ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അട്ടപ്പാടിയില്‍ നെഞ്ചിയമ്മയുടെ വീട്ടില്‍ വച്ച് ആദ്യ ഷോട്ട് എടുത്തതിനുശേഷം ജൂലൈയില്‍ ഷൂട്ടിങ് ആരംഭിക്കുന്നു.

ഗാനരചന വാസു അരീക്കോട്, ജിയാദ് മങ്കട. സംഗീതം ഭവനേഷ്, എം വി രാമദാസ്,ആചാര്യ എന്നിവര്‍ നിര്‍വഹിക്കുന്നു.ഗായകര്‍ ബേബി സ്വാതിക, അരുണ്‍ പ്രഭാകരന്‍, റെജി എന്നിവരാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ പിസി മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നൗഷാദ് മുണ്ടക്കയം. പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ആചാര്യ. ആര്‍ട്ട് ശ്രീകുമാര്‍ പൂച്ചാക്കല്‍. മേക്കപ്പ് ലിജു കൊടുങ്ങല്ലൂര്‍. കോസ്റ്റ്യൂം അബ്ബാസ് പാണാവള്ളി.
അഭിനേതാക്കള്‍ സിനില്‍ സൈനുദ്ദീന്‍. നഞ്ചിയമ്മ, ശ്രീജിത്ത് രവി, ഹരീഷ് കണാരന്‍,സ്പടികം ജോര്‍ജ്, ഭീമന്‍ രഘു, അബൂ സലീം,ദേവന്‍,നാരായണന്‍കുട്ടി, ചാലി പാലാ,ശിവജി ഗുരുവായൂര്‍,പ്രഷീബ്, ഷെജിന്‍, അമല്‍ ജോര്‍ജ്, കുളപ്പുള്ളി ലീല,മനീഷ, ഗായത്രി നമ്പ്യാര്‍, ആശഏ ഞ്ചല്‍ എന്നിവര്‍ അഭിനയിക്കുന്നു. സംഘട്ടനം അഷ്‌റഫ് ഗുരുക്കള്‍. സ്റ്റില്‍സ് ശ്രീനി മഞ്ചേരി.