തൃശൂര്‍: ലഹരി ഡീലര്‍മാരായ യുവതികള്‍ എം ഡി എം എയുമായി പിടിയില്‍. ചൂണ്ടല്‍ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂര്‍ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെയാണ് കൂനംമൂച്ചി ഭാഗത്തുനിന്നും പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 17.5 ഗ്രാം എം ഡി എം എ കണ്ടെടുത്തിട്ടുണ്ട്. സുരഭിയും പ്രിയയും ലിവിംഗ് ടുഗേദര്‍ റിലേഷന്‍ഷിപ്പിലാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലഹരി ഡീലര്‍മാരായ യുവതികള്‍ പിടിയിലായത്.
ബുള്ളറ്റ് ബൈക്കിലാണ് ഇവര്‍ ബംഗളുരുവില്‍ നിന്നും എം ഡി എം എ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ബംഗളൂരുവില്‍ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ നാട്ടില്‍ 2000 രൂപക്കാണ് യുവതികള്‍ വില്‍പ്പന നടത്തിയിരുന്നത്. 9000ലേറെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുള്ള സുരഭിയെ ചാറ്റിംഗിലൂടെയാണ് പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ പിന്നീട് കുടുംബം ഉപേക്ഷിച്ച് സുരഭിക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ലഹരി വിരുദ്ധ സ്ക്വാഡിലെ എസ് ഐമാരായ സുവൃത്കുമാര്‍, രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, വിപിന്‍ദാസ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘം മയക്കുമരുന്ന് വാങ്ങനെന്ന വ്യാജേനെ യുവതികളെ പിന്തുടര്ന്ന് യുവതികളെ പിടികൂടിയത്.