കോഴിക്കോട്: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ പറഞ്ഞ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെവില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ കോഴി ഇറച്ചി വില്‍പ്പന നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി. ഉത്സവ സീസണില്‍ പോലും ഇല്ലാത്ത വില വര്‍ദ്ധനവിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെപേരില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ് കോഴി ഇറച്ചിക്ക് ഇപ്പോള്‍ ഫാമുകള്‍ ഈടാക്കുന്നത്. ഒരുകിലോ കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇപ്പോള്‍ വില്‍പ്പന വില. ഇത് ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ്.
ഫാമുകളുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകിരിക്കാനാവില്ലെന്നും ഈ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കോഴിക്കച്ചവടക്കാരും 14 മുതല്‍ അനിശ്ചിതകാല കടയടപ്പു സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ വി റഷീദ് പറഞ്ഞു. ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി, ട്രഷറര്‍ സി കെ അബ്ദുറഹ്മാന്‍, ആക്ടിംഗ് സെക്ടട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ഭാരവാഹികളായ സാദിഖ് പാഷ, സിയാദ്, ആബിദ്, അലി കുറ്റിക്കാട്ടൂര്‍, നസീര്‍ പുതിയങ്ങാടി എന്നിവര്‍ സംസാരിച്ചു.