പാഴാക്കരുതേ; കരിയിലകള്‍ നിസാരക്കാരനല്ല

Agriculture

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ 8289857951 എന്ന വാട്‌സാപ്പിലോ അയക്കുക.

തിരുവനന്തപുരം: നമ്മുടെ പറമ്പിലും വഴിയരികിലും നാം ശ്രദ്ധിക്കാതെ പോകുന്ന കരിയിലകള്‍ വെറും നിസ്സാരക്കാരല്ല. കരിയിലകളെ ഒഴിവാക്കാനായി അധികപേരും കത്തിച്ചു കളയാറാണ് പതിവ്. ഇതുമൂലം അന്തരീക്ഷ മലിനീകരണം മാത്രമല്ല ആഗോളതാപനം (Co2, N2o etc) ഉയര്‍ത്തുകയാണ് നാം ചെയ്യുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ ഈ വിപത്ത് ഒഴിവാക്കാന്‍ സാധിക്കും. കരിയിലകള്‍ ജൈവവളം ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു അസംസ്‌കൃതവസ്തുവാണ്.

ജൈവവളം നിര്‍മ്മാണ പ്രക്രിയയില്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കരിയിലകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫലവൃക്ഷങ്ങളുടെ ഇലകള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. (ജൈവവിഘടനം മറ്റുകരിയിലയെക്കാള്‍ വേഗത്തില്‍ നടക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത) റബ്ബര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പ്രക്രിയയുടെ ഫലമായി അവശേഷിക്കുന്ന sludge ഉന്‍മൂലനം ചെയ്യാന്‍ landfilling ആണ് നിലവില്‍ കണ്ടുവരുന്നത്. തന്‍മൂലം ഭൂഗര്‍ഭജലം, മണ്ണിന്റെ ഘടന, ഗുണമേന്‍മ എന്നിവയെ മാറ്റിമറിയ്ക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒഴിവാക്കുന്ന sludge നെ കരിയില ജൈവവളത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ഗുണമേന്‍മയേറിയ ജൈവവളവും അതോടൊപ്പം landfilling ന് ഒരു പരിഹാരമാര്‍ഗ്ഗവുമാണ്. (sludge ഉള്‍പ്പെടുത്തുന്നത് ജൈവപ്രക്രിയയ്‌ക്കോ, ജൈവവളത്തിന്റെ ഗുണമേന്‍മയ്‌ക്കോ യാതൊരു വിധത്തിലുള്ള കുറവും സംഭവിക്കുന്നില്ല എന്ന് പരീക്ഷണാര്‍ത്ഥം കേരളസര്‍വ്വകലാശാലയുടെ പരിസ്ഥിതി വിഭാഗം ലാബില്‍ തെളിയിച്ചതാണ്). sludge കൂടാതെ, ജൈവവളത്തിന്റെ ഫലഭൂയിഷ്ടത കൂട്ടുന്നതിനായി ചാണകത്തിന്റെ slurry, ജൈവപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി ഇനോക്കുലം (സൂക്ഷ്മാണുക്കള്‍), ഹെയര്‍ ഓയില്‍ നിര്‍മ്മാണശേഷം അവശേഷിക്കുന്ന ഹെര്‍ബല്‍വേസ്റ്റ് (ചണ്ടി) എന്നിവ ഘടകങ്ങളായി ചേര്‍ക്കാം.

കേരള സര്‍വ്വകലാശാലയുടെ സംരംഭമായി തുടങ്ങിയ ഈ പദ്ധതി നിലവില്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ (KSCSTE) ധനസഹായത്തോടു കൂടി ഡോ. ലീന സുന്ദരം, 8921161144, പ്രോജക്ട് സയന്റിസ്റ്റ് (KSCSTE), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, കേരള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ വിപുലമായി ആരംഭിക്കാന്‍ പോവുകയാണ്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന ജൈവവളം കേരളസര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസിന്റെ ഔട്ട്‌ലെറ്റ് വഴി സാധാരണക്കാരിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണങ്ങള്‍ക്ക് ഡോ. ശാലോം ജ്ഞാന തങ്ക വി, പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, കാര്യവട്ടം ക്യാമ്പസ്, കേരളസര്‍വകലാശാല. ഇമെയില്‍: salom@keralauniverstiy.ac.in മൊബൈല്‍: 9447220009 ബന്ധപ്പെടാവുന്നതാണ്.