ബുധനാഴ്ച മുതല്‍ ചിക്കന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടും

Kozhikode

കോഴിക്കോട്: അനിയന്ത്രിതമായ് വര്‍ദ്ധിച്ച് വരുന്ന കോഴി വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജൂണ്‍ 14 മുതല്‍ കോഴിക്കോട് ജില്ലാ ചിക്കന്‍ വ്യാപാരി സമിതി അനശ്ചിതകാല കടയടപ്പ് സമരം തുടങ്ങുമെന്ന് ചിക്കന്‍ വ്യാപാരി സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാവപ്പെട്ട കച്ചവടക്കാരെ സമരത്തിലേക്ക് എത്തിച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന കുത്തക കോഴി ഫാം മാഫിയയാണ്. ട്രോളിങ്ങ് നിരോധനവും ബക്രീദും മുന്‍പില്‍ കണ്ടാണ് ഇത്തരക്കാര്‍ കോഴി പുഴ്ത്തി വെച്ച് വിപണിയില്‍ കോഴി ക്ഷാമം ഉണ്ടാക്കുന്നത്. വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന കോഴിയുടെ തൂക്കം പരിശോധിച്ചാല്‍ പുഴ്ത്തിവെപ്പ് മനസ്സിലക്കാവുന്നതാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായ് കോഴിത്തീറ്റക്കും മറ്റ് അനുബന്ധ സാധനങ്ങള്‍ക്കൊന്നും പറയത്തക്ക വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. കോഴിയുടെ ക്ഷാമമാണ് വില വര്‍ദ്ധനവിന് കാരണമെന്ന് പറയുന്നത്. ഉപജീവനത്തിന് വേണ്ടി കച്ചവടം നടത്തുന്ന ചിക്കന്‍ വ്യാപാരികളെയും പൊതുജനത്തെയും കൊള്ളയടിക്കുന്ന ഫാമുകളില്‍ ഉള്‍പ്പെടെ പരിശോധനക്ക് അധികാരികള്‍ തയ്യാറണം. ഇപ്പോഴേത്തെ സഹചര്യത്തില്‍ കടയടപ്പ് സമരം വില വര്‍ദ്ധിപ്പിക്കുന്നവര്‍ക്ക് ഉള്ള താക്കീതാണെന്ന് ചിക്കന്‍ വ്യാപാരി സമിതി സംസ്ഥാന ട്രഷറര്‍ കെ വി റഷീദ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ചിക്കന്‍ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി മുസ്തഫ കിണാശ്ശേരി, ആക്ടിങ്ങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറര്‍ സി കെ അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.