ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷൻ “ബിയോണ്ട് ടെക്സ്റ്റ്” സംരംഭം കെ എൽ എഫിൽ എത്തിച്ചു

Kozhikode

കോഴിക്കോട് -കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനിൽ, ജെ സി ബി ലിറ്ററേച്ചർ ഫൗണ്ടേഷൻ അതിന്റെ ‘ബിയോണ്ട് ടെക്സ്റ്റ്’ സംരംഭത്തിന്റെ ഭാഗമായി അഞ്ച് പാനൽ ചർച്ചകൾക്ക് വേദിയൊരുക്കി. 2023 ൽ സമ്മാനം ലഭിച്ച പെരുമാൾ മുരുകന്റെ ഫയർ ബേർഡ് എന്ന പുസ്തകത്തെ കേന്ദ്രീകരിച്ചുള്ള ഒരു പാനൽ സെഷൻ ആണ് ആദ്യം സംഘടിപ്പിച്ചത്. എഴുത്തുകാരൻ പെരുമാൾ മുരുകൻ ടി ഡി രാമകൃഷ്ണനും മഞ്ജുള നാരായണനുമായും ഇതിൽ സംവദിച്ചു. സാഹിത്യകൃതികളെയും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫൗണ്ടേഷൻ അതിന്റെ ‘ബിയോണ്ട് ടെക്സ്റ്റ്’ എന്ന സംരംഭം കഴിഞ്ഞ വർഷം ആണ് ആരംഭിച്ചത്. വായിക്കാൻ ഇഷ്ടമുള്ളവർക്കും അതിനൊപ്പം മറ്റുള്ളവർക്കും സാഹിത്യകൃതികൾ പ്രാപ്യമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്‌ഷ്യം.
മുൻകാലങ്ങളിൽ സാഹിത്യത്തിനുള്ള ജെസിബി സമ്മാനം നേടിയ എം. മുകുന്ദൻ, ബെന്യാമിൻ, പെരുമാൾ മുരുകൻ എന്നിവരുൾപ്പെടെ പ്രശസ്തരായ എഴുത്തുകാർ, പത്രപ്രവർത്തകർ, കലാകാരന്മാർ, സംഗീതസംവിധായകർ, ചലച്ചിത്ര-മാധ്യമ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയുള്ള പാനൽ ചർച്ചകളും സ്ക്രീനിംഗുകളുമാണ് ബിയോണ്ട് ടെക്സ്റ്റിന്റെ ഭാഗമായ സെഷനുകളിൽ നടന്നത്.