ന്യൂനപക്ഷങ്ങളുടെ ബി ജെ പി അനുകൂല നിലപാട് സ്വാഗതാര്‍ഹം: മുഖ്താര്‍ അബ്ബാസ് നഖ്‌വി

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ബി ജെ പി എന്നത് രാജ്യഭരണം നടത്തുന്ന ഒരു പാര്‍ട്ടിയാണെന്നത് എത്ര കാലം ന്യൂനപക്ഷങ്ങള്‍ക്ക് അവഗണിക്കുവാന്‍ കഴിയുമെന്ന് ബി ജെ പി ദേശീയ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി ചോദിച്ചു. ചിലരുടെ കുപ്രചാരണങ്ങളില്‍പ്പെട്ട് മുസ്‌ലിംങ്ങളില്‍ പലരും കുറെക്കാലം ബി ജെ പിയോട് പുറം തിരിഞ്ഞു നിന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരുന്നുണ്ടെന്നുള്ളത് ശുഭോദര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രീറ്റ് മീറ്റ് മെനോററ്റീസ് ഇന്‍ കോഴിക്കോട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പൊതുസമൂഹം ഒരു തരത്തിലുള്ള അസഹിഷ്ണുതയും അംഗീകരിക്കുന്നവരല്ലെന്നും നഖ്‌വി പറഞ്ഞു.

ചടങ്ങില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ അധ്യക്ഷത വഹിച്ചു. മെനോറിറ്റി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിഷാല്‍, ജോയ് ജോസഫ്, കെയ്‌സ് പ്രസിഡന്റ് മുസ്തഫ മുഹമ്മദ്, കെ എം ബഷീര്‍, സാബീറ, ജോസ് കുട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശൈഖ് സാഹീറ്റ് സ്വാഗതവും സെക്രട്ടറി അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.