പാലാ: നാലമ്പല ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. മാണി സി കാപ്പന് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. നാലമ്പലത്തിലേയ്ക്കുള്ള മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. ക്രമസമാധാന പാലനത്തിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സജ്ജമാക്കും. ഉദ്യേഗസ്ഥതലത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. ആര് ഡി ഒ പി ജി രാജേന്ദ്രബാബു മീനച്ചില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നാലമ്പല കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇകൊമേഴ്സ് ജനകീയമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് വ്യവസായവാണിജ്യ വകുപ്പ് ഒ എന്‍ ഡി സിയുമായി ധാരണയിലെത്തിയിട്ടുള്ളത്. കേന്ദ്രീകൃത ഡിജിറ്റല്‍ കൊമേഴ്സ് മോഡലിന് അപ്പുറത്തേക്ക് പോകുന്ന ഒന്നാണ് ഒഎന്‍ഡിസി പ്ലാറ്റ്ഫോം. ഒരു ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയതുകൊണ്ടു തന്നെ ഇതില്‍ എല്ലാ ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രാജ്യത്തുടനീളമുള്ള നിരവധി ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഉത്പന്നങ്ങള്‍ വില്ക്കാന് ഒഎന്‍ഡിസി സഹായകമാകും. ആഭ്യന്തര വ്യവസായ വ്യാപാര പ്രോത്സാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2021 ല്‍ ആരംഭിച്ചതാണ് ഒ എന്‍ ഡി സി.