യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Kottayam

കോട്ടയം: യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വീഡിയോയും ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം നാട്ടകം പാക്കില്‍ പൂവന്തുരുത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ഭാഗത്ത് മഠത്തിങ്കല്‍ വീട്ടില്‍ സൂരജ് രാജ് എം (27) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ഫോട്ടോയും വീഡിയോയും പ്രതി 2022 മുതല്‍ മൊബൈല്‍ ഫോണില്‍ നിന്ന് സാമൂഹിക മാധ്യമത്തിലൂടെ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. ശ്രീകുമാര്‍ എമ്മിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.