വിദ്യാര്‍ഥികളുടെ റാലി, അസി. പോലീസ് കമ്മീഷണറുടെ പാട്ട്, സെല്‍ഫി പോയിന്‍റ് – കളറായി ഇന്‍ഫോപാര്‍ക്കിലെ ലഹരിവിരുദ്ധ ദിനാചരണം

കൊച്ചി: വൈവിദ്ധ്യമാര്‍ന്ന ലഹരിവിരുദ്ധ ദിനാചരണ പരിപാടികളുമായി ഇന്‍ഫോപാര്‍ക്ക് ശ്രദ്ധേയമായി. ഇന്‍ഫോപാര്‍ക്ക് പരിസരത്തുള്ള എട്ട് സ്കൂളുകളില്‍ നിന്നായുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ലഹരിവിരുദ്ധ റാലി, പേള്‍സോഫ്റ്റ് ടെക്നോളജീസ് ഒരുക്കിയ സെല്‍ഫി പോയിന്‍റ് എന്നിവയ്ക്കൊപ്പം തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ ഷിജു പി എസിന്‍റെ പാട്ട് കൂടിയായപ്പോള്‍ ഐടി മേഖലയ്ക്ക് അത് വേറിട്ട അനുഭവമായി. ഇന്‍ഫോപാര്‍ക്ക് ഭരണ കേന്ദ്രമായ പാര്‍ക്ക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ സിഇഒ സുശാന്ത് കുറുന്തിലിന്‍റെ സാന്നിദ്ധ്യത്തില്‍ ജീവനക്കാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരിവിരുദ്ധ […]

Continue Reading