കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ കണിയാമ്പറ്റ കോളേജ് യൂണിയൻ സമാപനം, മാഗസിൻ പ്രകാശനം

Wayanad

കണിയാമ്പറ്റ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ കണിയാമ്പറ്റ 2024-25 വർഷത്തെ കോളേജ് യൂണിയൻ സമാപനവും 2023-24 വർഷത്തെ കോളേജ് മാഗസിൻ പ്രകാശനവും നടന്നു. എഴുത്തുകാരനും അദ്ധ്യാപകനുമായ ഷാജി പുൽപള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് മാഗസിൻ ‘മാമലേ വിവേകികൾ’ പ്രകാശനവും നടന്നു. പ്രിൻസിപ്പൽ ഫൈസൽ പി എൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നീരജ രവീന്ദ്രൻ യൂണിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരായ ജിജി പി സി, ശ്രീലത സി, കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്മിത, മാഗസിൻ എഡിറ്റർ ദേവിക ശ്രീജിത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. യൂണിയൻ ചെയർ പേഴ്സൺ സിദ്ധാർത്ഥ് സ്വഗതവും കോളേജ് യു.യു.സി വിഷ്ണു ദേവൻ ചടങ്ങിൽ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കൾച്ചറൽ പ്രോഗ്രാമും നടന്നു.