ഇന്ത്യയിലും എച്ച് എം പി വി വൈറസ്; റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവിലും ഗുജറാത്തിലും

ബംഗളുരു: ഇന്ത്യയിലും എച്ച് എം പി വി വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവിലും ഗുജറാത്തിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ അഹമ്മദാബാദിലാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. […]

Continue Reading