തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ കാമ്പസിൽ പക്ഷികൾക്ക് ദാഹം അകറ്റാൻ തണ്ണീർകുടം ഒരുക്കി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നാസർ ആയപ്പള്ളി ഉൽഘടനം നിർവഹിച്ചു .
പ്രധാനാധ്യാപകൻ പി സി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. നിഷാദ്, ഉപ പ്രധാന അധ്യാപിക കെ. ശാന്തകുമാരി , സ്റ്റാഫ് സെക്രട്ടറി കെ ടി. ജാഫർ, സി പി ഒ മാരായ എ എൻ. ജമീർ, കെ.വി. ബീന എന്നിവർ നേതൃത്വം നൽകി.