ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം
കല്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസം വേഗത്തിലാക്കണമെന്നും ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും ദുരിത ബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനക്കെതിരെയും സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം. വയനാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലി ചതച്ചത്. ദുരിത ബാധിതര്‍ക്ക് പ്രതിദിനം 300 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പലര്‍ക്കും ഈ സഹായം ലഭ്യമായിട്ടില്ല. […]
Continue Reading