കാന്തപുരവും കതോലിക്കാ ബാവയും കൂടിക്കാഴ്ച്ച നടത്തി

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഓര്‍ത്തോഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ച്ച നടത്തി. കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിലവിലെ സാമൂഹ്യ സാഹചര്യത്തെയും ഇരു സമുദായങ്ങള്‍ക്കിടയില്‍ ശക്തിപ്പെടേണ്ട സൗഹാര്‍ദ്ദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു. കൂടിക്കാഴ്ചയെ തുടര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തില്‍ നിന്നുള്ളവരുടെ കൂടിക്കാഴ്കകള്‍ സമൂഹത്തിന് ഒരുമയുടെ സന്ദേശം നല്‍കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ തടയിടാന്‍ […]

Continue Reading