തിരുവനന്തപുരം: മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളീയ നവോത്ഥാനം എന്ന വിഷയത്തിൽ ചിത്രകാരനായ ശ്രീഹർഷൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ചിത്രപ്രദർശനം നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു.
പ്രദർശനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മൽസരവും സംഘടിപ്പിച്ചു. യോഗത്തിൽ ചമ്പയിൽ സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ, അജയാക്ഷൻ പി.എസ്., ബി.സുഭാഷ് കുമാർ, അഡ്വക്കേറ്റ് ആർ. എസ്. സുരേഷ് കുമാർ , പൂഴിക്കുന്ന് സതീഷ്, തത്തിയൂർ ഷിബു എന്നിവർ സംസാരിച്ചു.
ചിത്രകാരൻമാരായ ശ്രീഹർഷൻ, അരുവിപ്പുറം അജയൻ, വിജയകുമാർ എന്നിവർ നേതൃത്വം നൽകി