മദീനത്തുൽ ഉലൂം എൻഎസ്എസ് സ്പെഷ്യൽ ക്യാമ്പിന് തുടക്കം

Kozhikode

പന്നിക്കോട്: മദീനത്തുൽ ഉലൂം എൻഎസ്എസ് യൂണിറ്റുകളുടെ വാർഷിക സപ്തദിന സ്പെഷ്യൽ ക്യാമ്പിന് തുടക്കം കുറിച്ചു. എൻഎസ്എസ് ഗീതത്തോട് കൂടിയാണ് ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിക്ക് പന്നിക്കോട് ലൗ ഷോർ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കം കുറിച്ചത്.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു.

മദീനത്തുൽ ഉലൂം കോളേജ് പ്രിൻസിപ്പൽ പ്രൊഫ അബ്ദുറഷീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.നിഷാദ് അലി വി സ്വാഗതം പറഞ്ഞു.മദീനത്തുൽ ഉലൂം എക്കണോമിക്സ് മേധാവി ഇബ്രാഹിം പികെ മുഖ്യപ്രഭാഷണം നിർവഹിച്ചു.ലൗ ഷോർ ചെയർമാൻ അബ്ദുല്ല ഫാറൂഖി,ലൗഷോർ മാനേജർ മുനീർ ഉച്ചക്കാവിൽ,മദീനത്തുൽ ഉലൂമിലെ അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോ. മുഹമ്മദ് അമാൻ,ഡോ. മുഅതസിം ബില്ല എന്നിവർ ആശംസകൾ അർപ്പിച്ചു.

അസിസ്റ്റൻറ് പ്രൊഫ.അഫ്സത്ത് ഉടുമ്പ്ര നന്ദി പ്രഭാഷണം നടത്തി.ലവ് ഷോറിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളോടുകൂടി പരിസമാപ്തി കുറിച്ചു.ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വയൽ വിദ്യാലയം,കിഡ്സ് ഫെസ്റ്റ്,ഉദ്യാന നിർമ്മാണം,ലഹരി വിരുദ്ധ ബോധവത്കരണം,മൈ ഭാരത് രജിസ്ട്രേഷൻ ട്രെയിനിംഗ്,ശുചീകരണ യജ്ഞം ,കലാവിരുന്ന് ,തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടക്കും.