ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയം മാര്‍ച്ച് 14 വരെ നീട്ടി

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെയാണ് ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനാവുക. നിലവില്‍ ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിരക്ക് കണക്കിലെടുത്താണ് ആധാര്‍ പുതുക്കുന്നതിനുള്ള തിയ്യതി നീട്ടി നല്‍കിയത്. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോര്‍ട്ടല്‍ വഴി മാത്രമാണ്. ആധാര്‍ കേന്ദ്രത്തില്‍ എത്തി […]

Continue Reading