നാഷണൽ കോളേജിന്‍റെ കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാം

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൻറെ ‘Insight O’ National’ എന്ന വിദ്യാർത്ഥി സൗഹൃദ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം പൊഴിയൂർ സെൻറ് മാത്യൂസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാം നെയ്യാറ്റിൻകര DYSP ഷാജി. എസ്. ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്.എ. ഷാജഹാൻ, ഹൈസ്കൂൾ പ്രിൻസിപ്പാൾ ടെറൻസ് ഫെർണാണ്ടസ്, പൊഴിയൂർ SHO ആസാദ് അബ്ദുൾകലാം, കൺവീനർ ഹെൽദ ഹെൻറി, NSS കോ-ഓർഡിനേറ്റർ സുരേഷ് കുമാർ.എസ്, ക്യാമ്പ് സെക്രട്ടറി മിസ്സ്. ദേവിക ജി.എസ്, കോളേജ് A.O ചന്ദ്രമോഹൻ എന്നിവർ സംബന്ധിച്ചു.