വടുവൻചാൽ : നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ജിഎച്ച്എസ്എസ് വടുവഞ്ചാലിന്റെ നേതൃത്വത്തിൽ ജി.എൽ.പി.എസ് കല്ലിക്കണിയിൽ നടന്നു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്ന ആശയത്തെ അധിഷ്ഠിതമാക്കിയാണ് ഈ വർഷത്തെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി സുകൃത കേരളം എന്ന പേരിൽ ക്യാമ്പിന്റെ പരിസരത്തെ ഒരു ഗവൺമെൻറ് സ്ഥാപനം ശുചിയാക്കുകയും മോഡി പിടിപ്പിക്കുകയും ചെയ്യും,കൂട്ടുകൂടി നാടുകാക്കാം എന്ന പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും, സ്നേഹസന്ദർശനം പദ്ധതിയുടെ ഭാഗമായി വയോജനങ്ങളെ വീടുകളിൽ സന്ദർശിക്കുകയും അവരുമായി സ്നേഹസംഭാഷണം നടത്തുകയും ചെയ്യും, സത്യമേവ ജയതേ പരിപാടിയുടെ ഭാഗമായി മാധ്യമ വാർത്തകളുടെ നിജസ്ഥിതി പരിശോധിച്ചറിയാനുള്ള ബോധവൽക്കരണം സംഘടിപ്പിക്കും.
ജിഎച്ച്എസ്എസ്. വടുവഞ്ചാൽ പ്രിൻസിപ്പൽ മനോജ് കെ വി പ്രസ്തുത യോഗത്തിൽ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീതാ വിജയൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി ക്യാമ്പ് വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എൻ ശശീന്ദ്രൻ എൻഎസ്എസ് അവാർഡ് ജേതാക്കളെ അനുമോദിച്ചു. വാർഡ് മെമ്പർ അജിത ചന്ദ്രൻ , ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവി. എം. കെ , എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ എസ് ,ക്ലസ്റ്റർ കൺവീനർ വിശ്വേഷ് വി.ജി,പി.ടി.എ പ്രസിഡൻ്റ് സുരേഷ്കുമാർ എ,യു ബാലൻ, .ടി.ആർ. നാരായണൻകുട്ടി ,ഷീജോ കെ. ജെ, ബിബിത സി , റിനി വർക്കി, സന്ധ്യ കെ.ആർ, സക്കീർ ഹുസൈൻ വാലിയാട്ട്, ബിജോയ് വേണുഗോപാൽ, മുഹമ്മദ് ഫിനാസ് , എന്നിവർ ആശംസകൾ അറിയിച്ചു. വോളൻ്റിയർ ദിയ വി യോഗത്തിൽ നന്ദി അറിയിച്ചു.