കോഴിക്കോട്: ഭരണഘടനാ ശില്പി ബാബാ സാഹെബ് അംബേദ്ക്കറെ അപമാനിക്കുക വഴി രാജ്യത്തെ പിന്നാക്ക അധസ്ഥിത വിഭാഗങ്ങളോടുള്ള കേന്ദ്ര സർക്കാറിൻ്റെ പുച്ഛ മനോഭാവമാണ് വ്യക്തമായതെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന എക്സിക്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിമോചകനും ഭരണ ഘടനാ ശില്പിയുമായ ഡോ.ബാബാ സാഹെബ് അംബേദ്കറെ അപമാനിച്ച ആദ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും യോഗം വ്യക്തമാക്കി.
സുപ്രീം കോടതി നിർദേശത്തെ വെല്ലുവിളിച്ച് സംഭാലിലെ മുസ്ലിംകളുടെ കെട്ടിടങ്ങൾ ബുൾഡോസർ വെച്ച് തകർക്കുന്ന യു.പിയിലെ യോഗി അതിഥ്യ നാഥ് സർക്കാറിനെതിരെ ശക്തമായ നടപടി വേണം. സംസ്ഥാന മുഖ്യമന്ത്രി തന്നെ രാജ്യത്തെ പരമോന്നത നീതി പീഠത്തെ വെല്ലുവിളിക്കുന്നത് പൊറുപ്പിക്കാവതല്ല.
നിരവധി കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയനായ എം.ആർ. അജിത് കുമാറിന് ഡി.ജി.പി ആയി പ്രമോട്ട് ചെയ്യാനുള്ള സംസ്ഥാന തീരുമാനം നീതീകരിക്കാനാവില്ലെന്നും കെ.എൻ.എം മർകസുദ്ദഅവ വ്യക്തമാക്കി.
പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളീയ മുസ്ലിംകളിൽ നിന്ന് വേരറുത്തു കളഞ്ഞ ജിന്ന് ബാധ,പിശാചിനെ അടിച്ചിറക്കൽ, കൂടോത്രം, ദുർമന്ത്ര വാദം തുടങ്ങിയ അന്ധവിശ്വാസങ്ങൾ പുനരാനയിക്കാനുള്ള ചില പണ്ഡിത സഭകളുടെ നീക്കം ആശങ്കാ ജനകമാണ്. നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തിൻ്റെ ലാബലിൽ ജിന്ന് ബാധയും മാരണവും കൂടോത്രവും പ്രചരിപ്പിക്കുന്നവരെ പ്രമാണബദ്ധമായി ചെറുക്കാനും യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡൻ്റ് കെ.പി അബ്ദുറഹ്മാൻ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു.
എം. അഹ്മദ് കുട്ടി മദനി, പ്രഫ.കെ പി സകരിയ്യ ,എൻ.എം അബ്ദുൽ ജലീൽ, ബി.പി എ ഗഫൂർ, അബ്ദുസ്സലാം പുത്തൂർ, സി.മമ്മു കോട്ടക്കൽ, അബ്ദുലത്തീഫ് കരുമ്പിലാക്കൽ,കെ.എം കുഞ്ഞമ്മദ് മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, എഞ്ചി. സൈതലവി, പ്രഫ: ശംസുദ്ദീൻ പാലക്കോട്, കെ.എം ഹമീദലി, സി.ലത്തീഫ്, കെ. എൽ. പി ഹാരിസ്, ഫൈസൽ നൻമണ്ട പ്രസംഗിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഖാസിം കൊയിലാണ്ടി, ആബിദ് മദനി, ഇസ്ഹാഖ് ബുസ്താനി, വി.ടി. ഹംസ, ഹഫീസുല്ല :പാലക്കാട്, റശീദ് ഉഗ്രപുരം, ഉബൈദുല്ല പാലക്കാട്, നൂറുദ്ദീൻ എടവണ്ണ, ശാക്കിർ ബാബു കുനിയിൽ, എം.കെ ബശീർ , മുസ്ഫ നിലമ്പൂർ ചർച്ചയിൽ പങ്കെടുത്തു.