കണ്ണഞ്ചിപ്പിച്ച് വര്‍ണ വിസ്മയം; വെളിച്ച വിരുന്നായി ഡ്രോണ്‍ ഷോ

കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത ഡ്രോണ്‍ ലൈറ്റ് ഷോ കാഴ്ച്ചക്കാര്‍ക്ക് സമ്മാനിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചാവിരുന്ന്. കേരളത്തില്‍ തന്നെ ആദ്യമായി നടത്തിയ ഡ്രോണ്‍ പ്രദര്‍ശനമാണ് വര്‍ണ്ണ കാഴ്ച്ചകളാല്‍ കണ്ണുകള്‍ക്ക് മുന്നില്‍ വിസ്മയങ്ങള്‍ തീര്‍ത്തത്. ബേപ്പൂര്‍ മറീനാ ബീച്ചില്‍ അക്ഷമരായി കാത്തുനിന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ രാത്രി 8.47 ഓടെ ഡ്രോണുകള്‍ പറന്നുയര്‍ന്നു. കൈയ്യടികളോടെ ഡ്രോണ്‍ വരവിനെ സ്വീകരിച്ച ആയിരങ്ങള്‍ മൊബൈല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഓരോ ദൃശ്യങ്ങളും […]

Continue Reading