ബിജെപി നേതാവിന് സർക്കാർ വേദി നൽകിയതിന്‍റെ ഉത്തരവാദിത്തം പിണറായിക്ക്: കെ. മുരളീധരൻ

കോഴിക്കോട്: ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത ബിജെപി നേതാവിനെ വിഴിഞ്ഞത്ത് സർക്കാർ പരിപാടിയിൽ അതിഥിയാക്കിയതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞു മാറുവാൻ സാധിക്കില്ലെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് കെ.മുരളീധരൻ. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ത്രിവർണോത്സവത്തിൻ്റെ ഭാഗമായ് ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മൻ ചാണ്ടിയായിരുന്നെങ്കിൽ ഇത്തരമൊരു കാഴ്ച കേരളത്തിലുണ്ടാകുമായിരുന്നില്ല. എംപി ക്കും എംഎൽഎക്കും പ്രസംഗിക്കുവാൻ അവസരമില്ലാത്തിടത്താണ് ബിജെപി […]

Continue Reading