ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന, യുവതിയും യുവാവും പിടിയില്‍

കോട്ടയം: യുവതിയും യുവാവും ലഹരി വില്‍പ്പനക്കിടെ പിടിയില്‍. ഏറ്റുമാനൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ യുവതിയും യുവാവുമാണ് പിടിയിലായത്. പെരുമ്പായിക്കാട് മോസ്‌കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടില്‍ കാര്‍ത്തികേയന്‍ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവന്‍ വീട്ടില്‍ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോഡ്ജില്‍നിന്ന് ഇരുവരെയും കഞ്ചാവും എംഡിഎംയുമായി പിടികൂടിയത്. […]

Continue Reading