ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന, യുവതിയും യുവാവും പിടിയില്‍

Kottayam

കോട്ടയം: യുവതിയും യുവാവും ലഹരി വില്‍പ്പനക്കിടെ പിടിയില്‍. ഏറ്റുമാനൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ യുവതിയും യുവാവുമാണ് പിടിയിലായത്. പെരുമ്പായിക്കാട് മോസ്‌കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടില്‍ കാര്‍ത്തികേയന്‍ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവന്‍ വീട്ടില്‍ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോഡ്ജില്‍നിന്ന് ഇരുവരെയും കഞ്ചാവും എംഡിഎംയുമായി പിടികൂടിയത്. 1.46 ഗ്രാം എം.ഡി.എം.എയും 2.56 ഗ്രാം കഞ്ചാവും ഇവരില്‍നിന്ന് കണ്ടെടുത്തു.

ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ അന്‍സല്‍ എ.എസ്, എസ്.ഐമാരായ സൈജു, ഷാജി, സി.പി.ഒമാരായ അനീഷ് വി.കെ, ലിഖിത, സന്ധ്യ, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.