പതിനാലുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കായംകുളം: പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ട വടക്കേതില്‍ രാജേന്ദ്രപ്രസാദ്-സന്ധ്യ ദമ്പതികളുടെ മകള്‍ അന്നപൂര്‍ണ (14) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൃഷ്ണപുരം സാംസ്‌കാരിക നിലയത്തിലെ ജലാശയത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഞയറാഴ്ച വൈകിട്ട് അഞ്ചര മുതല്‍ അന്നപൂര്‍ണയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്നപൂര്‍ണ്ണയെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിലിലാണ് ഇന്നു രാവിലെ എട്ടു മണിക്ക് ജലാശയത്തില്‍ മൃതദേഹം കണ്ടെത്തിയത്. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അന്നപൂര്‍ണ്ണ.

Continue Reading