കോഴിക്കോട് : കാലത്തിനനുസൃതമായ വിദ്യാഭ്യാസമാർഗ്ഗങ്ങൾ,കോഴ്സുകൾ കേരളത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. കേരളത്തിൽ അത്തരമൊരു സാഹചര്യമില്ലാത്തതുകൊണ്ടാണ് ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പ് വരുത്തേണ്ടതുണ്ട്.

വിദ്യാർത്ഥികൾക്കിടെയിലെ ലഹരി വ്യാപനംതടയാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും മുന്നിട്ടറങ്ങണമെന്നും എം.കെ. രാഘവൻ എം.പി. അഭിപ്രായപ്പെട്ടു. യുവസാഹിതീ സമാജം പ്രതിഭാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്ക് പഠനത്തിന് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം രക്ഷിതാക്കൾ നൽകേണ്ടതാണ്, അടിച്ചേൽപ്പിക്കരുതെന്നും അപ്പോൾ മാത്രമാണ്
മികച്ച വിദ്യാർത്ഥിയെയും നന്മയുള്ള വ്യക്തിത്വമുള്ള കുട്ടികൾക്കുണ്ടാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചടങ്ങിൽ പ്രസിഡണ്ട് പ്രൊഫ: ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. പിജി, ഡിഗ്രി, നീറ്റ്, എസ്എസ്എൽസി, പ്ലസ്ടു,യു എസ്എസ്,എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എം.കെ രാഘവൻ എം പി. ഉപഹാരം നൽകി.
ജനറൽ സെക്രട്ടറി കെ പി സാജിദ്,പി. അബ്ദുൽ ഷുക്കൂർ,പി.നൗഷാദലി,കെ വി മുഹമ്മദ് ഷുഹൈബ്, ഡി.വി. റഫീഖ് പ്രസംഗിച്ചു.