അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കുന്ന വായന സംസ്കാരം വളരണം: മന്ത്രി അബ്ദുറഹിമാൻ

Malappuram

തിരൂർ: പുരോഗമനത്തിന് തടസ്സമാകുന്ന അന്ധവിശ്വാസങ്ങളെ പിഴുതെറിയുവാൻ മൂല്യബോധം വളർത്തുന്ന വായന സംസ്ക്കാരം രൂപപ്പെടണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മുസ്‌ലിം നവോത്ഥാനം സാധ്യമാക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിൻ്റെ പ്രസിദ്ധീകരണങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള മുസ് ലിം നവോത്ഥാനം : എഴുതിപ്പണിത അമ്പത് വർഷങ്ങൾ എന്ന പ്രമേയത്തിൽ
ഐ എസ് എം മുഖ പത്രമായ വിചിന്തനം വാരികയുടെ സംസ്ഥാന കാമ്പയിൻ ഉദ്ഘാടനം തിരൂരിൽ നിർവ്വഹിക്കുകയാരുന്നു അദ്ദേഹം.

അക്രമങ്ങൾക്കും ലഹരിക്കുമെതിരെ പോരാടുന്നതിന് സർഗ്ഗാത്മകതക്കും സാഹിത്യത്തിനും ഏറെ സംഭാവന ചെയ്യാനുണ്ട്. മൊബൈൽ ആപ്പ് ലോഞ്ചിംഗ് മന്ത്രി നിർവ്വഹിച്ചു .

കെ. എൻ എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ കാമ്പയിൻ പ്രഖ്യാപനം നടത്തി. ഐ എസ് എം പ്രസിഡണ്ട് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയ് , സാഹിത്യ കാരൻ പി സുരേന്ദ്രൻ ,മുസ്തഫ തൻവീർ എൻ കുഞ്ഞിപ്പ മാസ്റ്റർ ,ഐഎസ് എം ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി , അഡ്വ :മുഹമ്മദ് ഡാനിഷ് ,വിചിന്തനം എഡിറ്റർ റഷീദ് ഒളവണ്ണ , ബരീർ അസ് ലം ,റഹ്മത്തുല്ല സ്വലാഹി , ഉബൈദുല്ല താനാളൂർ ,യാസിർ അറഫാത്ത് ,മുബശീർ കോട്ടക്കൽ, ശംസീർ കൈതേരി , ശിഹാബ് തൊടുപുഴ പ്രസംഗിച്ചു.