ഒരുദിവസം ഒരു ഈത്തപ്പഴം, കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം, മാതാവ് ഗുരുതരാവസ്ഥയില്‍

പനജി: ഒരു ദിവസം ഒരു ഈത്തപ്പഴം മാത്രം കഴിച്ച് കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവര്‍ക്കാണ് ഉപവാസം കാരണം ജീവന്‍ നഷ്ടമായത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ് കണ്ടെത്തല്‍. ദാരുണ സംഭവം നടന്നത് ഗോവയിലെ മര്‍ഗോവിലാണ്. അവരുടെ അമ്മ റുക്‌സാന ഖാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കളുടെയും ഭാര്യയുടെയും കടുത്ത ഉപവാസത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് നസിര്‍ ഖാന്‍കുറച്ചുകാലമായി […]

Continue Reading