നെയ്യാറ്റിൻകര താലൂക്ക്തല വായന പക്ഷാചരണം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു

Thiruvananthapuram

ലൈബ്രറി കൗൺസിൽ നെയ്യാറ്റിൻകര താലൂക്ക്തല വായന പക്ഷാചരണത്തിന് കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ തുടക്കം. സി.കെ ഹരീന്ദ്രൻ എം.എൽ എ വായന പക്ഷാചരണം ഉത്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് അഡ്വ. എസ്.എസ്.റോജി അദ്ധ്യക്ഷതവഹിച്ചു.

യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ആർ.ശിവ പ്രകാശ്, കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട്
ടി.സതീഷ് കുമാർ, ജില്ല ലൈബ്രറി കൗൺസിൽ അംഗം എം. മഹേഷ് കുമാർ, താലൂക്ക് ജോയിൻ്റ് സെക്രട്ടറി കെ.ടി.സെൽവരാജ്, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി അജിത്ത് ലാൽ. ജെ.എസ്, ആർ.എസ്. ബൈജു കുമാർ, നേതൃസമിതി കൺവീനർ രാജഗോപാൽ, ജ്ഞാനപ്രദായിനി ഗ്രന്ഥശാല വി. സുരേഷ് എന്നിവർ സംസാരിച്ചു.