ഐടി ജീവനക്കാര്‍ക്ക് വായനാമധുരവുമായി ദര്‍ശനം വായനപക്ഷാചരണത്തിന് തുടക്കം

Kozhikode

ദേശീയ വായനദിനത്തിന്റെ ഭാഗമായി ദർശനം സാംസ്കാരിക വേദിയും സ്വതന്ത്ര ബുക്സും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ വായനോത്സവവും പി.എൻ. പണിക്കർ അനുസ്മരണവും യു.എല്‍. സൈബര്‍പാര്‍ക്കിലെ ഐ.ടി. ജീവനക്കാര്‍ക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കി.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വായനപക്ഷാചരണത്തിന്റെ ഭാഗമായി ഖദീജാ മുംതാസിന്റെ “രമാബായ് ഫെമിനിസ്റ്റാവുകയാണ്” എന്ന ഡിജിറ്റൽ പുസ്തകം UL സൈബർ പാർക്ക് സെയിൽസ് & ബിസിനസ് ഡവലപ്മെന്റ് മാനേജർ സി.കെ. സനീഷിന് കൈമാറി എഴുത്തുകാരനും ഐ.ടി. വിദഗ്ധനുമായ ഡഗ്ലസ് ഡിസിൽവ മൂന്ന് ആഴ്ച നീണ്ടു നില്‍ക്കുന്ന വായനോത്സവത്തിന് തുടക്കം കുറിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുഞ്ഞന്‍ പെരിഞ്ചേരി പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. സനീഷ്, കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കെ. സതീശന്‍, ദര്‍ശനം ജോയിന്റ് സെക്രട്ടറിമാരായ പി. ജസിലുദ്ദീന്‍, സി.എച്ച്. സജീവ് കുമാര്‍, നിര്‍വാഹക സമിതി അംഗം ജിഷി സുനില്‍, ആക്ഷന്‍ഫൈ ടെക്നോളജീസ് ടീം ലീഡ് ശരത് എം. ജോയ് എന്നിവര്‍ സംസാരിച്ചു.