സുവര്‍ണചകോരം ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റിന്, പ്രേക്ഷക പ്രീതിയടക്കം തടവിന് രണ്ടു പുരസ്കാരങ്ങള്‍
തിരുവനന്തപുരം: 28ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റിന്. വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുഷുകെ ഹിമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാന് സംവിധായകന് ഷോക്കിര്‍ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സണ്‍ഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം […]
Continue Reading