തിരുവനന്തപുരം: 28ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റിന്. വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുഷുകെ ഹിമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്‌ബെക്കിസ്ഥാന്‍ സംവിധായകന്‍ ഷോക്കിര്‍ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സണ്‍ഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സണ്‍ഡേയുടെ സംവിധായകന്‍ ഷോക്കിര്‍ കോലികോവിനാണ്. ഉസ്‌ബെക്കിസ്ഥാന്‍ സംവിധായികനായ ഷോക്കിറിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് സന്‍ഡേ. മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ ഫെലിപേ കാര്‍മോണയുടെ പ്രിസണ്‍ ഇന്‍ ദി ആന്‍ഡസിനു ലഭിച്ചു. ബി 32 മുതല്‍ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേര്‍വാള്‍ തെരെഞ്ഞെടുക്കപ്പെട്ടു. മി?ഗുവേല്‍ ഹെര്‍ണാണ്ടസും മാരിയോ മാര്‍ട്ടിനും ശബ്ദ രൂപകല്‍പ്പന ചെയ്ത മെക്‌സിക്കന്‍ ചിത്രം ഓള്‍ ദി സൈലന്‍സ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം ലഭിച്ചു. ലിലിയാന വില്ലസെനര്‍, മി?ഗുവേല്‍ ഹെര്‍ണാണ്ടസ് , മാരിയോ മാര്‍ട്ടിന്‍ കോമ്പസ് എന്നിവര്‍ ശബ്ദ രൂപകല്‍പ്പന ചെയ്ത മെക്‌സിക്കന്‍ ചിത്രം ഓള്‍ ദി സൈലന്‍സ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം നേടി.
സിനിമാരംഗത്ത് സംവിധായകര്‍ക്കു നല്‍കുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസി ഏറ്റുവാങ്ങി.