മുക്കം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല മദ്റസ സർഗവസന്തം നവംബർ 24 (ഞായർ) മുക്കം ഗ്രീൻ വാലി ക്യാമ്പസിൽ നടക്കും. 7 വിഭാഗങ്ങളിൽ കോംപ്ലക്സ് തലത്തിൽ എ ഗ്രേഡോഡ് കൂടി ഒന്നാം സ്ഥാനം ലഭിച്ച അഞ്ഞൂറോളം പ്രതിഭകളാണ് 10 വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ മാറ്റുരക്കുന്നത്.
സർഗവസന്തത്തിൻ്റെ ഔപചാരിക ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി നിർവ്വഹിക്കും. മൽസരാർത്ഥികൾ കാലത്ത് 8.30 ന് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെകട്ടറി ഐ.പി മൂസ അറിയിച്ചു.