വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം, പശുവിനെ കൊന്നു
കല്പറ്റ: വയനാട്ടില്‍ ഭീതിപരത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവയുടെ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു. രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. വാകേരിയിലിറങ്ങിയ കടുവ തിങ്കളാഴ്ചയാണ് കൂട്ടിലായത്. യുവ കര്‍ഷകന കൊന്ന കടുവയെ ഒമ്പത് ദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടാനായത്. കടവയെ പിടികൂടിയതിന്റെ ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.
Continue Reading