ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക പരിഹാരം തേടി ദേശീയ ഹാക്കത്തോണുമായി കെഎസ് യുഎം

തിരുവനന്തപുരം: ലഹരി വിമുക്തപ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യ പരിഹാരം തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍കോഡ് 30 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദേശീയ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കാസര്‍കോഡ് കേന്ദ്രസര്‍വകലാശാല, ജില്ലാപഞ്ചായത്ത്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 2627 തിയതികളില്‍ നടക്കുന്ന ഹാക്കത്തോണിലേക്ക് രാജ്യവ്യാപകായി 16ാം തിയതി വരെ അപേക്ഷിക്കാവുന്നതാണ്. https://startupmission.in/antidrug-hackathon/എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലാണ് പരിപാടി നടക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, നൂതന കണ്ടുപിടുത്തക്കാര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതികവിദ്യാ അഭിരുചിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികളിലെ […]

Continue Reading