DIG എസ്. അജീത ബേഗം IPS നാഷണൽ കോളേജ് വിദ്യാർത്ഥികളുമായി സംവദിച്ചു

Thiruvananthapuram

തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സംവദിച്ചുനാഷണൽ കോളേജിലെ ‘Insight O’ National’ എന്ന വിദ്യാർത്ഥി സൗഹൃദ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റേഞ്ച് DIG എസ്. അജീത ബേഗം IPS തൻറെ സിവിൽ സർവീസ് വിജയത്തെക്കുറിച്ച് ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് വിദ്യാർത്ഥികളുമായി സംവദിച്ചു.

നാഷണൽ കോളേജിൽ ‘Insight O’ National’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘CSSC ‘O National’ എന്ന പ്രോഗ്രാം സിവിൽ സർവീസ് സപ്പോർട്ട് സെന്റെറിലൂടെ IAS, IPS ഉദ്യോഗസ്ഥരുമായി നേരനുഭവത്തിൻറെ വെളിച്ചത്തിൽ വിദ്യാർത്ഥികളിൽ പ്രചോദനവും, താല്പര്യവും ഉണ്ടാകുന്നതിലേക്കായി നടത്തി വരുന്ന ഒരു വിദ്യാർത്ഥി സഹായ പദ്ധതിയാണ്. ഈ പദ്ധതിയുടെ ഭാഗമായി ഒട്ടേറെ  IAS, IPS ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി സംവദിച്ചിട്ടുണ്ട്. ഇതിൻറെ തുടർച്ചയായാണ് എസ്. അജീത ബേഗം വിദ്യാർത്ഥികളുമായി സംവദിച്ചത്.

പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻറെ  അധ്യക്ഷധയിൽ ആരംഭിച്ച യോഗത്തിൽ വൈസ്-പ്രിൻസിപ്പാൾ ശ്രീ. ജസ്റ്റിൻ ഡാനിയേൽ, പ്രോഗ്രാം  കോ-ഓർഡിനേറ്റർ ആഷിക് ഷാജി, സ്റ്റാഫ് അഡൈ്വസർ ഉബൈദ്. എ എന്നിവർ പങ്കെടുത്തു.