കല്പറ്റ : കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി കേരള സകാത്ത് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വയനാട് പുനരധിവാസ പദ്ധതിക്ക് തുടക്കമായി. മുണ്ടക്കൈ ചൂരൽ മല ദുരന്തത്തിൽ ഇരയായവർക്ക് വേണ്ടി ഭവന നിർമാണം, തൊഴിൽ സംരംഭങ്ങൾ, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജന:സെക്രട്ടറി സി.പി ഉമർ സുല്ലമി നിർവഹിച്ചു.
വൈസ് പ്രസിഡൻ്റ് കെ. സൈതലി എഞ്ചിനിയർ അദ്ധ്യക്ഷത വഹിച്ചു.
മേപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു, കല്പറ്റ ബ്ലോക് പഞ്ചായത്ത് മെമ്പർ നസീമ ടീച്ചർ, ഡോ. മുസ്തഫ ഫാറൂഖി, കാരാടൻ നജീബ്, എൻ.ഹംസ , അലി മാസ്റ്റർ, സി.എച്ച് സുബൈർ, എം. അഹമ്മദ് കുട്ടി മദനി, പ്രഫാ.കെ. പി സകരിയ്യ ,എൻ.എം അബ്ദുൽ ജലീൽ, സി.മമ്മു കോട്ടക്കൽ, കെ.പി അബ്ദുറഹീം, ഹാസിൽ മുട്ടിൽ,സലിം മേ പാടി,സലാം മുട്ടിൽ പ്രസംഗിച്ചു.