കോഴിക്കോട്: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തീരുമാനം ഉണ്ടാകുന്നതുവരെ പുതിയ ഹരജികൾ രജിസ്റ്റർ ചെയ്യരുതെന്ന സുപ്രീംകോടതി നിർദേശം ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്ത് ആരാധനാലയങ്ങളുടെ മേൽ അവകാശവാദമുന്നയിച്ച് ഫാഷിസ്റ്റുകൾ നടത്തുന്ന വർഗീയ ധ്രുവീകരണത്തിനാണ് സുപ്രീംകോടതി തടയിട്ടത്.
10 കോടതികളിലായി നടന്നുകൊണ്ടിരിക്കുന്ന 18 കേസുകളിൽ ഒരു തുടർനടപടിയും പാടില്ല എന്നും ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ച് നടന്നുവരുന്ന സകല സർവ്വേകളും നിർത്തിവെക്കണമെന്ന കോടതി നിർദ്ദേശം രാജ്യത്ത് സമാധാനന്തരീക്ഷം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. അരക്ഷിത ബോധമനുഭവിക്കുന്ന പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് രാജ്യത്തെ നീതിപീഠങ്ങളിൽ നിന്ന് വരുന്ന ഇത്തരം വിധികൾ ആശ്വാസകരമാണെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.